ഒറ്റത്തുണി കൊണ്ട് ശരീരം മറച്ച് പ്രതിഷേധം
കൊച്ചി: സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സ്ത്രീ കൂട്ടായ്മയുടെ വ്യത്യസ്ത സമരം. ഒറ്റ തുണി കൊണ്ട് ശരീരം മറച്ചായിരുന്നു ഒരു കൂട്ടം സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അതേ സമയം സമരം അതിര് കടക്കാതിരിക്കാതെ പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്ത്രീകള്‍ ലൈംഗീക പരാക്രമങ്ങള്‍ക്ക് ഇരയാകാനുള്ളവരെല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞായിരുന്നു ഒരു കൂട്ടം സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ഇവരുടെ പ്രതിഷേധത്തിനും തീവ്രത കൂടുതലായിരുന്നു. ഒറ്റ തുണി കൊണ്ട് ശരീരം മറച്ചായിരുന്നു പ്രതിഷേധം.
അതേ സമയം ഒരു കൂട്ടം സ്ത്രീകള്‍ നഗ്‌നയോട്ടം നടത്താന്‍ ശ്രമിക്കുന്നുവെന്ന് തെറ്റായ സന്ദേശം ലഭിച്ചതോടേ പോലീസ് പാഞ്ഞെത്തി. പ്രതിഷേധക്കാരുടെ വേഷം കണ്ടതോടേ സന്ദേശം സത്യമാണെന്ന് കരുതിയാവാം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്താണ് ഇവരെ പോലീസ് വിട്ടയച്ചത്.
Subscribe to:
Posts (Atom)