ഇടക്കല്‍ ഗുഹ


ലോകത്തിലെ തന്നെ അപൂര്‍വങ്ങള്‍ അയഗുഹാചിത്രങ്ങള്‍ ഉള്ള സ്ഥലം ആണ് ഇടക്കല്‍ ഗുഹ
കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ക്കടുത്തുള്ളപശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ ഇടക്കല്‍ ഗുഹ..ഈ സ്ഥലത്തിന് ഇടക്കല്‍ എന്നു പെരുകിട്ടാന്‍ കാരണം രണ്ടു വലിയ പാറകള്‍ക്കിടയില്‍ പാറകളുടെ  ഇടയില്‍ ആയി മറ്റൊരു വലിയ പാറ ഇരിക്കുന്നത്തിനാല്‍ ആണ്.സാമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4000  അടി ഉയരത്തില്‍ ആണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത് 8000 ഓളംവര്ഷം പഴക്കം ഉള്ള ചിത്രങ്ങള്‍ ആണ് ഇവിടെ ഉള്ളത് .

ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌
ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെമുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന്കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ഇടയ്ക്കല്‍ ഗുഹ എന്ന പേര് വീണത്.



ഭൂകമ്പത്തില്‍ ആണ് ഇതു ഉണ്ടായത് എന്നാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി യിരി ക്കു ന്നത്. ഇതിന്‍റെ പ്രത്യേകത എന്നാല്‍ നവീന ശിലാ യുഗ ത്തിലെ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹ ആണ് ഇത് വ്യക്തം അയ എഴുത്തു ഭാഷയോ ആശയ വിനിമയത്തിന് മറ്റുമാര്‍ഗങ്ങള്‍ഒന്നും തന്നയോ ഇല്ലാത്ത കാലത്ത് അവര്‍ ചിത്രങ്ങള്‍ വഴി ആയിരുന്നു അവര്‍ ആശയ വിനിമയം നടത്തി ഇരുന്നത് അതിനായിഉള്ള ചിത്ര ലിഖി തങ്ങള്‍ ആണ് ഇവിടെ ഉള്ളതില്‍ ഭൂരിഭാഗവും


പല കാലഖട്ടത്തിലെ അഭിരുചി അനുസരിച്ച് വരച്ചിരിക്കുന്നചിത്രങ്ങള്‍ ഇവിടെ ഉണ്ട്. 
അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃക കളും ഇവിടെ കല്ലില്‍ വരച്ചു വച്ചിരിക്കുന്നത് വളരെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്ഇവിടെ എഴുതപെട്ട 2500 ഓളം വര്ഷം പഴക്കം ഉള്ള രണ്ടു ലിപികള്‍ ഉണ്ട് തമിള്‍ ബ്രാഹ്മി ലിപികളും പ്രാകൃത സംസ്കൃത ലിപികളും ഉണ്ട് ഇതില്‍ നിന്നെല്ലാം മനസ്സില്‍ ആകുന്നതു മനുഷ്യന്‍ വിവിധ കലഗട്ടങ്ങളില്‍ ആയി ഇവിടെ താമസിച്ചു പോന്നിരുന്നു എന്നാണ്


ഈ ഗുഹ കണ്ടെത്തിയത് 1894 ല്‍ മലബാറിന്റെ പോലീസ് സൂപ്രണ്ടായിരുന്ന ആയിരുന്ന ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻതന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് . ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് ണ്ടുവന്നത്.ആദിവാസികളായ മുള്ളുക്കുറുമരുടേയുംപണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ് അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.

ഗുഹയില്‍ പോകാന്‍ ആഗ്രഹം ഉള്ളവര്‍  വയനാട്  ടൂറിസം  കൌണ്‍സില്‍ ഉം ആയി കോണ്ടാക് ടു ചെയ്യാവുന്നതാണ്

Contact:

Tel. 91 4936 202134, 91 9446072134






Comments system

Disqus Shortname