കുബ്ബുസ് ഉണ്ടാക്കുന്ന വീഡിയോ കാണാം

 അറബ് രാജ്യങ്ങളിൽ ഭരണകുടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബുസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബുസ് ഗൾഫിലെ പട്ടിണിക്കാരുടെ ജീവൻ നിലനിർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു.


ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് കുബ്ബുസ്  ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും കുബ്ബുസ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച്വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് കുബ്ബുസ് . ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം കുബ്ബുസായിരുന്നു. ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.

കുബ്ബുസ്  ഉണ്ടാക്കുന്ന  വീഡിയോ  കാണാം


 പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമ്മാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ കുബ്ബുസ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 4 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 1 റിയാൽ   ആണ് ഇപ്പൊഴത്തെ വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.


  പ്രവാസികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഖുബൂസ് . ഉയര്‍ന്ന തലങ്ങളില്‍ ജോലി ചെയ്യുന്നവനും ജോലിയില്ലാതെ അലയുന്നവനും ഖുബൂസ് പ്രിയപെട്ടതാണ് ... ഭക്ഷണ സാധനങ്ങള്‍ അമിതമായി പാഴാക്കുന്ന അറബികള്‍ക്ക് പോലും ഖുബ്ബൂസ് പ്രിയപ്പെട്ട താണ് .. ബാക്കി വരുന്നത് അവര്‍ കളയാതെ ഒട്ടകത്തിനു കൊടുക്കാന്‍ വേണ്ടി എടുത്തു വെക്കുന്നു ....

Comments system

Disqus Shortname