കാമസൂത്ര


വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ
അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം


കാമസൂത്ര എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റി ചുളിയും കാരണം  കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. എന്നാല്‍, ആ ധാരണ തീരെ ശരിയല്ല. അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യുന്നതിന് മുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം അഭികാമ്യമെന്ന് കരുതുന്നു.സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്നവരുടെ വേദപുസ്തകമാണ് കാമസൂത്ര. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആധികാരികമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എക്കാലത്തും പ്രസക്തമാണ്...

1883 ല്‍ കാമസൂത്ര” എന്നൊരു പൌരാണിക ഗ്രന്ഥം ഭാരതത്തിലുണ്ടെന്നറിഞ്ഞ് ഇവിടെ വരികയും
The Kama Sutra of Vatsyayana  എന്ന് കാമസൂത്ര ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത വിഖ്യാത ഇംഗ്ലീഷുകാരൻ റിച്ചാർഡ് ഫ്രാൻസിസ് ബുർട്ടൻ പറഞ്ഞത് കാമസൂത്രയെ കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നത് ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങൾ മാത്രമായിരുന്നിരിക്കില്ല; കാമന്ധതയും ഒപ്പം അതിനേക്കാൾ ഭയാനകമായ അജ്ഞതയും ഛിന്നഭിന്നമാക്കിയ ആയിരക്കണക്കിന് വരുന്ന ഭാരതീയ യുവതികളുടെ ജീവിതങ്ങളുമായിരുന്നു  എന്നാണ്

ബീഹാറിലെ പാടലിപുത്രത്തിൽ‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹർഷി. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.


*ഓരോ വ്യക്തിക്കും ന്യായമായും ലഭിച്ചിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, അതുമൂലമുണ്ടാകുന്ന തിരുത്താൻ കഴിയാത്ത ദുരന്തങ്ങളും   കുറച്ചൊന്നും അല്ല നമ്മുടെ സമൂഹത്തെ ബാധിക്കുന്നത് 

* വേണ്ടത്ര ലൈംഗിക പരിജ്ഞാനമില്ലാതെ ചെറിയ മൊബൈല്‍ ക്ലിപ്പുകളും നീലച്ചിത്രങ്ങളും കണ്ടു വളര്‍ന്നു വരുന്ന ഒരു സമൂഹം ആണ് ഇന്നുള്ളത് 

* ദാമ്പത്തിക ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ ആവാത്ത ഒരു ഉത്തമ ഗ്രന്ഥം ആണ്  കാമസുത്ര എന്നു ഒരു മടിയും കൂടാതെ പറയാന്‍ സാധിക്കും

* വളരെ പതിയെ ഇണയെ അറിഞ്ഞു  പരസ്പരം ഒന്നു ചേരുന്ന ദമ്പതികള്‍ വളരെ കുറവാണു
ഇണയെ  വളരെ വേഗം തൃപ്തി പെടുത്തണം എന്ന ആഗ്രഹം ഉള്ളവര്‍ ആണ് ഭൂരി ഭാഗം ഭര്‍ത്താക്കന്മാരും ശ്രമിക്കുന്നത് പഷേ അങ്ങനെ സംഭവിക്കാറില്ല 

* ഭാര്യമാര്‍  ആഗ്രഹിക്കുന്ന രതി  അവര്‍ പറയാതെ തന്നെ അവര്‍ക്കു വേണ്ട രീതിയില്‍ പല ഭര്‍ത്താക്കന്മാര്‍ക്കും കൊടുക്കാന്‍ സാദിക്കുന്നില്ല കാരണം കാമകലയെ കുറിച്ചുള്ള അറിവില്ലായ്മ ആണ്

* പഷേ അര്‍പ്പണ മനോഭാവത്തോടെ  സ്നേഹത്തോടെ ബഹുമാനത്തോടെ കൂടെ കിടപ്പറയിലേക്ക് പോകുന്ന ദമ്പതിമാര്‍ക്ക് ഒരു  കമാസുത്രയുടെയും ആവശ്യം വേണ്ടി വരുന്നില്ല...

* വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്

* വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ആണ് കമസുത്ര


ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലർ കാണുന്നു

ധർമ്മം
അർത്ഥം
കാമം
മോക്ഷം

ജീവിതത്തിലെ സുപ്രധാന ലൿഷ്യങ്ങളിൽ ഒന്നാണ് കാമം. ധാർമ്മികമായ ജീവിതത്തെയാണ് ധർമ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അർത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധർമ്മം, അർത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തിൽ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയിൽ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരിൽ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളിൽ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരുടെ ധർമ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തിൽ പഠനം, ഗാർഹസ്ഥ്യത്തിൽ കുടുംബ ജീവിതം, വാനപ്രസ്ഥത്തിൽ തീർത്ഥാടനം, പിന്നെ സന്ന്യാസത്തിൽ ആത്മാന്വേഷണം.
കുടുംബ ജീവിതത്തിൽ ചെയ്യേണ്ട ധർമ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്ന നിലയിൽ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ അർഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനൻ ശ്രമിച്ചിരിക്കുന്നത്....

ഇവിടെ വാത്സ്യായനന്‍ കാമം പരമാമാണെന്ന് കാണിക്കുകയല്ല, കാമം ജീവിതത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. (മറ്റ് ചിലര്‍ കാമം പരമമാണെന്ന് പഠിപ്പിക്കുന്നുണ്ട്, അതവിടെ നില്‍ക്കട്ടെ!) ലൈംഗീകതയെ ശരിയായ രീതിയില്‍ തന്നെ നാം മനസിലാക്കുന്നതിന് വേണ്ടി കൂടിയാണിത്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ, അതാണ് ഹിന്ദുമതവും ഒപ്പം ബുദ്ധമതവും (Middle Path) അനുശാസിക്കുന്നത്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല. (മറ്റൊരു രസകരമായ കാര്യം ഓര്‍മ്മിച്ചു പോകുന്നു. വിവാഹിതനാകാതെ, ലൌകീക സുഖങ്ങളെ വെടിഞ്ഞ് എല്ലാറ്റിനോടും വിരക്തി കാണിക്കുന്നതിനെയാണ് സന്യാസം എന്ന് നാം പറയാറ്. എന്നാൽ അത്തരമൊരു സന്യാസം പ്രകൃതി വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം. ഭാരത സംസ്ക്കാരത്തിൽ അത്തരമൊരു സന്ന്യാസത്തിന് സ്ഥാനമില്ലെന്ന് തന്നെ പറയാം. ബ്രഹ്മചര്യത്തിനും ഗാര്‍ഹസ്ഥ്യത്തിനും വാനപ്രസ്ഥത്തിനും ശേഷം വരുന്ന ഒരു ജീവിതാവസ്ഥയാണ് സന്ന്യാസമെന്നത്. ഇവിടെ കാമമോ ധനമോ ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല.) ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന വാത്സ്യാനനന്‍റെ ആ സമീപനം നമുക്കുണ്ടായിരുന്നെങ്കില്...‍! കുടുംബ ജീവിതത്തെ ഇത്രയേറെ സന്തുലിതമായി കാണുന്ന മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന സംശയമാണ്, മതഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പോലും!

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും, കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ.



കാമസുത്ര ഇംഗ്ലീഷ് ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാൻ  ഇവിടെ ക്ലിക്ക് 










Comments system

Disqus Shortname