സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ ഏറെ പുതുമകളോടെ റിലീസിന് ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം കൊച്ചടിയാനെ ആസ്പദമാക്കി മൊബൈല്‍ ഗെയിമുകളും. കൊച്ചടിയാന്‍ ദി ലജന്‍റ്; കിങ്ഡം റണ്‍, കൊച്ചടിയാന്‍ ദി ലജന്‍റ്; റൈന്‍ ഓഫ് ആരോ എന്നിങ്ങനെ ചിത്രത്തെ ആസ്പദമാക്കി തയാറാക്കിയിരിക്കുന്ന രണ്ടു ഗെയിമുകളാണ് കൊച്ചടിയാന്‍റെ സംവിധായികയും രജനികാന്തിന്‍റെ മകളുമായ സൗന്ദര്യയും ഹംഗാമ ഡിജിറ്റല്‍ മീഡിയ എം. ഡി നീരജ് റോയിയും ചേര്‍ന്ന് ചെന്നൈയില്‍ പുറത്തിറക്കിയത്.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഹംഗാമയും ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം സര്‍വ്വീസ്കമ്പനി ഗെയിം ശാസ്ത്രയുടെയും സംയുക്ത സംരംഭമായ വ്രൂവിയാണ് രണ്ടു ഗെയിമുകളും തയാറാക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകളായ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, എന്നിവയിലും ഡി.റ്റി. എച്ച് പ്ലാറ്റ്ഫോംസ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിലും ഗെയിമുകള്‍ ലഭ്യമായിരിക്കും
കൊച്ചടിയാന്‍ ദി ലജന്‍റ്; കിങ്ഡം റണ്‍ ഒരു സ്ക്രോളര്‍ ആക്ഷന്‍ ആര്‍കെഡ് ഗെയിമും കൊച്ചടിയാന്‍ ദി ലജന്‍റ്; റൈന്‍ ഓഫ് ആരോ ഒരു ആര്‍ച്ചറി ഗെയിമുമാണ്. ഈ ഗെയിമുകള്‍ ചിത്രത്തിന്‍റെ സാരാംശം പ്രേക്ഷകര്‍ക്ക് നല്‍കും. മീഡിയ വണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റും ഇറോസ് ഇന്‍റര്‍നാഷണലുമാണ് കൊച്ചടിയാന്‍ റിലീസ് ചെയ്യുന്നത്.
അന്തര്‍ദേശീയ നിലവാരത്തോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യകളോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി മോഷന്‍ ക്യാപ്ചര്‍ ചിത്രമായ കൊച്ചടിയാനെ മറ്റൊരു ആസ്വാദന തലത്തിലേക്ക് ഉയര്‍ത്താന്‍ ഇത്തരമൊരു ഗെയിം അനിവാര്യമാണ്. ഹംഗാമയുടെ ത്രിഡി ഗെയിം അതാണ് ചെയ്യുന്നതെന്ന് സൌന്ദര്യ പറയുന്നു
രജനികാന്തിൻറെ കൊച്ചടിയാന്‍ എന്ന കഥാപാത്രത്തോട് സാമ്യമുള്ള വിവരണവും ഗെയിം പ്ലേയും കളിക്കാരെ വ്യത്യസ്തമായ ഒരു തലത്തിലേക്ക് കൊണ്ടു പോകുമെന്നാണ് ചിത്രത്തിന്‍റെ സംവിധായിക സൗന്ദര്യ രജനീകാന്ത് പറയുന്നത്.
ഇന്ത്യന്‍ സിനിമയുടെ മുഖമായ രജനീകാന്തിനെ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ത്രിഡി അനിമേഷന്‍ ചിത്രം കൊച്ചടിയാനൊപ്പം ഈ പുതിയ ഡിജിറ്റല്‍ യുഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷത്തിലാണെന്നു നീരജ് റോയ് പറയുന്നു. അനുയോജ്യമായ 6,500 ഓളം ഉപകരണങ്ങളില്‍ ഗെയിം ലഭ്യമാക്കും.